????????why????????

“Sometimes when I reflect back on all the wine I drink,
I feel shame! Then I look into the glass and think
about the workers in the vineyards and all of their hopes and dreams.
If I didn’t drink this wine, they might be out of work,
and their dreams would be shattered.
Then I say to myself, “It is better that I drink this wine and let their dreams come true than be selfish and worry about my liver”
-----JH

സൗഹൃദം

ഒരു സിഗരട്ട് മാറി മാറി നുകരുമ്പോള്‍
ലഹരിയോടൊപ്പം നാം പങ്കിട്ടത്
ആര്‍ബുദവുമായിരുന്നു



200 കോടിയിലേറെ രൂപ മുടക്കി ഒരു ചിത്രം.ഒറ്റ ദിവസം കൊണ്ട് 205 കോടി കളക്ഷന്‍ .ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തോളം തിയറ്ററുകളില്‍ ഒരേ ദിവസം റിലീസ്. റിലീസ് ദിവസതതിനായി കലണ്ടറില്‍ കണ്ണും നട്ടിരിക്കുന്ന ആരാധകര്‍. റിലീസ് ദിവസം രാവിലെ 3 മണിക്കുള്ള സ്പെഷ്യല്‍ ഷോ ടിക്കറ്റ് വില 500 രൂപ മുതല്‍ 5000 രൂപ വരെ.താരത്തിന്റെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളില്‍ പാല്‍ അഭിഷേകം. കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് താരത്തിന്റെ പടത്തിന് ചുറ്റും ഉഴിയുന്ന ആരാധകര്‍. എന്തരപ്പാ ഈ "എന്തിരന്‍ "?

ആരാധകരെയും രജനിയെയും ചേര്‍ത്ത് നിര്‍ത്തുന്ന കാന്തിക ശക്തി എന്തായിരിക്കും ?


ഒരു കാര്യത്തില്‍ സംശയമില്ല. ആ ലളിതമായ ജീവിത ശൈലിക്ക് ഈ അംഗീകാരങ്ങള്‍ വെറും ലളിതം. സിനിമയും ജീവിതവും തമ്മിലുള്ള വൈരുധ്യം തിരിച്ചറിയാന്‍ വെള്ളിത്തിരയിലെ രജനി കാന്തിനെയും ക്യാമറക്ക്‌ പിന്നിലെ രജനിയുടെയും മുഖത്തേക്ക് ഒരു വട്ടം നോക്കിയാല്‍ മതി.മലയാളത്തിലെ 'മ' നടന്‍ മാരുള്‍പ്പടെയുള്ളവര്‍ക്ക് മേക്ക് അപ്പ് ഇല്ലാതെ പുറത്തേക്കിറങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലും അസാധ്യം. വെള്ളിത്തിരയിലും യാഥാര്‍ത്യത്തിലും തങ്ങള്‍ ഒരുപോലാണെന്ന് വരുത്തി തീര്‍ക്കാനുള്ള തത്രപാടിലാണവര്‍. മേസ്തിരി പണിയില്‍ നിന്ന് ചുമട്ടു തൊഴിലാളിയായി പിന്നെ കണ്ടക്റ്റര്‍ ആയി .ജീവിതം എന്താണെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാവണം താരങ്ങളുടെ കൊടുമുടിയില്‍ കയറുമ്പോഴും പക്വത കൈവിടാത്ത അദ്ധേഹത്തെ ആരാധകര്‍ ഈശ്വരന് തുല്യം ആരാധിക്കുന്നത്